മൊണാലിസയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി വീണ്ടും നിർദേശം നൽകി. മൊണാലിസ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതി സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയത്. കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷണത്തിനായി നിയോഗിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. […]
Read more