പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രം താത്കാലികമായി അടച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് തുടരുന്നത്. സാധാരണയായി രാവിലെ 8 മണി മുതൽ വൈകുന്നരേം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിക്കാറുള്ളത്. മഴ ശക്തമായി കഴിഞ്ഞാൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് […]
Read more