Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ponmudi

കുന്നുകയറി തേയിലത്തോട്ടങ്ങൾ കടന്ന് അവരെത്തി

തിരുവനന്തപുരം: പാലോട് കോടമഞ്ഞും കുത്തനേയുള്ള മലയും കടന്ന് അവർ നാലുപേർ കാഴ്ചമരവും താണ്ടി പൊന്മുടിയിലെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ഇവിടെ ശേഷിക്കുന്ന വോട്ടർമാർക്ക് വോട്ടേകാനുള്ള യന്ത്രങ്ങളുമായിട്ടാണ് ഈ നാൽവർ സംഘം മലകയറി എത്തിയത്. അസൗകര്യങ്ങളുടെ കൂമ്പാരത്തിലാണ് ജോലിയെങ്കിലും പ്രിസൈഡിങ് ഓഫീസറായ അഭിലാഷ് സൂര്യനും ഒപ്പമുള്ള ജി.സുനിൽകുമാറിനും സന്തോഷ്, രതീഷ് എന്നിവർക്കും കുളയട്ടകടിയുടെ വിഷമതകളൊന്നുമില്ലെന്ന് മുഖത്തെ പുഞ്ചിരി പറയുന്നു. ജില്ലയിൽ ഏറ്റവും കുറവുള്ള വോട്ടർമാരെ കാണാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ ഇവർക്ക് അവസരമൊരുക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാർഡിൽ […]
Read more

ഡിജിറ്റൽ പാതയിൽ പൊന്മുടിയും

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ വരുന്ന പൊന്മുടിയിൽ ഇനി മുതൽ ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റുകൾ ലഭ്യമാകു. ജൂലൈ മാസം കേരള സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരമാണ് ഈ നടപടിക്കു വനം വകുപ്പ് അധികൃതർ മുൻകൈ എടുത്തത്. നാളിതുവരെ നടപ്പിലാക്കാൻ കഴിയാതെ അധികൃതർ കഷ്ടപ്പെടു. നിലവിൽ 01/12/2025 മുതൽ കർശനമായും ഡിജിറ്റൽ പേയ്‌മെന്റ് വഴി മാത്രമേ ടിക്കറ്റ് നൽകി വരുന്നുള്ളു എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഗൂഗിൾ പേ, ഫോൺ പേ, പേറ്റിയം തുടങ്ങിയ […]
Read more

പൊന്മുടിയിൽ മാലിന്യ കൂമ്പാരം

തിരുവനന്തപുരം : തിരുവനന്തപുരം വനം ഡിവിഷനിൽ പെട്ട പൊന്മുടി എക്കോ ടൂറിസം വനപ്രദേശങ്ങളിൽ സന്ദർശകരുടെ ആധിക്യം കാരണം വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നു എന്ന് കണ്ടെത്തലിനെ തുടർന്നും, പൊന്മുടി ഭാഗത്തെ കമ്പിമൂട്,ഒറ്റ മരം എന്നിവിടങ്ങളിൽ സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശപ്രകാരം പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ പൊന്മുടിയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. 29/11/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് […]
Read more

പൊന്മുടി പതിനൊന്നാം വളവിൽ ലോറി കുടുങ്ങി

തിരുവനന്തപുരം: പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് കെട്ടിടനിർമാണത്തിന് കമ്പി കയറ്റിപ്പോയ ലോറി യന്ത്രത്തകരാറാൽ പതിനൊന്നാം വളവിൽ കുടുങ്ങി. ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിതുരയിൽനിന്നും സാമഗ്രികളുമായി പൊന്മുടിയിലേക്കു വന്ന ലോറിയാണ് വഴിയിൽപ്പെട്ടത്. കൊടുംവളവായതിനാൽ മറ്റ് വാഹനങ്ങൾക്ക് യാത്രചെയ്യാൻ സാധിച്ചില്ല. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. വലിയ വാഹനങ്ങളിൽ പൊന്മുടിയിലേക്കു പോയവരും പൊന്മുടി സന്ദർശിച്ച് മടങ്ങിയവരും വൈകീട്ട് അഞ്ചുമണിവരെ വഴിയിൽ കുടുങ്ങി. പൊന്മുടിയിലേക്കു വന്ന കെഎസ്ആർടിസി ബസുകൾ കല്ലാറിൽ ഓട്ടം അവസാനിപ്പിച്ച് മടങ്ങി. പൊന്മുടിയിൽനിന്നുവന്ന ബസുകൾ പതിനൊന്നാം വളവിന് മുൻപ് ഓട്ടം […]
Read more

Recent News

Advertisement
WhiteswanTV Footer