Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: power cut

കറന്റ് പോകുമ്പോൾ ഫ്രിഡ്ജ് തുറക്കരുത്! പവർകട്ട് മറികടക്കാൻ ടിപ്സ്

ജനലുകളും വാതിലുകളും ഇപ്പോഴത്തെ കൊടും ചൂട് മറികടക്കാൻ വീടിനുള്ളിലെ വായുസഞ്ചാരം കൂട്ടേണ്ടത് പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കേണ്ട വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ […]
Read more

‘പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’, സർക്കാരിനെ ട്രോളി വി ശിവൻകുട്ടി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്ന സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ എന്ന കുറിപ്പോടെയാണ് പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കുമെന്ന് യുഡിഎഫ് സർക്കാരിനെ പരിഹസിക്കുന്നത്. മൺസൂൺ കാലത്ത് രാത്രി കാലത്തുണ്ടാകുന്ന പവർ കട്ടിനാണ് പരിഹാസം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വി ശിവൻകുട്ടിയുടെ […]
Read more

ഈ ജില്ലകളില്‍ അടുത്ത ഏഴ് ദിവസം വൈദ്യുതി മുടങ്ങും; KSEB അറിയിപ്പ്

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. പവർ‍ഗ്രിഡ് കോർ‍പ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ്സ്റ്റേഷനിലെ ട്രാൻ‍സ്ഫോർ‍മറിന്റെ തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix