ക്ഷേത്രത്തിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു; പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് ഓട്ടുപാത്രങ്ങളും വിളക്കുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിൽ. പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് രണ്ടരലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ചത്. പിത്തള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, ചെമ്പ് ഉരുളികൾ, പറ, മണികൾ, പാത്രങ്ങൾ, കെടാവിളക്ക് തുടങ്ങിയവയാണ് മോഷണം പോയത്. ജൂൺ ഒന്നിനാണ് പ്രിൻസ് ക്ഷേത്രത്തിൽ പൂജാരിയായി ചുമതലയേറ്റത്. തുടർന്ന് പല തവണകളിലായി ക്ഷേത്രസാമഗ്രികൾ കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. […]
Read more