Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Prime Minister

ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണം; പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ചെന്നൈയില്‍ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചു. ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധവുമായി ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം രംഗത്തെത്തി. ചെന്നൈ ദൂരദര്‍ശന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ഗവര്‍ണര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രാദേശിക ഭാഷകള്‍ക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളില്‍ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാല്‍ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. ഹിന്ദി ഇതര ഭാഷകളെ […]
Read more

വയനാട് ദുരന്തമുഖത്ത് പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു; ടി സിദ്ദിഖ് എംഎല്‍എ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തില്‍ തുടക്കത്തില്‍ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവില്‍ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ […]
Read more

പാചകവാതകം ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം; എങ്ങനെ ചെയ്യാം?

പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജന്‍സികളില്‍ എത്തുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് […]
Read more

പത്തു വർഷമായി ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല, ദുരന്തമാണ് മോദി: പ്രിയങ്കാ ഗാന്ധി

നൈനിറ്റാൾ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്കാ ഗാന്ധി. മോദി ഒരു ദുരന്തമാണെന്ന് ആരോപിച്ച പ്രിയങ്ക പത്തു വർഷമായി മോദി സർക്കാർ ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തവർക്ക് എന്തിനാണ് അധികാരമെന്നും അവര്‍ ചോദിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രാംനഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസ് അധികാരത്തിലില്ല. ഇപ്പോൾ ബിജെപി പറയുന്നു 400 സീറ്റുകൾ വേണമെന്ന്‌. 75 വർഷമായി രാജ്യത്തൊന്നും ചെയ്തിട്ടില്ലെന്ന് ബിജെപി പറയുന്നു. അങ്ങനെയെങ്കിൽ ഐഐടികളും […]

Advertisement
WhiteswanTV Footer