ജയിലുകളിലെ കസ്റ്റഡി മർദനം; ഭരണകൂടം പിന്തുണയ്ക്കുന്നില്ലെന്ന് പരാതിയുമായി മനുഷ്യാവകാശ സംഘടന
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളിൽ തുടരുന്ന കസ്റ്റഡി മർദനങ്ങൾക്കെതിരായ നിയമപോരാട്ടങ്ങളിൽ ഭരണകൂട സംവിധാനങ്ങളിൽ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായ ‘ജസ്റ്റിസ് ഫോർ പ്രിസണേഴ്‌സ്’ ആരോപിച്ചു. വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനമേറ്റ തടവുകാരുടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് സംഘടന വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജയിലുകളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി തുടരുന്നതിലും അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ നവംബറിൽ വിയ്യൂർ ജയിലിൽ മാവോയിസ്റ്റ് തടവുകാരൻ മനോജിനും എൻഐഎ തടവുകാരൻ അസ്ഹറുദ്ദീനും […]
Read more