പ്രിയദര്‍ശന്‍ ചിത്രത്തില്‍ സെയ്‍ഫ് അലി ഖാന്‍ നായകനാകുന്നു
തെന്നിന്ത്യയില്‍ നിന്ന് പോയി ബോളിവുഡില്‍ തുടര്‍ വിജയങ്ങള്‍ നേടിയ ചുരുക്കം സംവിധായകരുടെ നിരയിലാണ് പ്രിയദര്‍ശന്‍റെ സ്ഥാനം. 2021 ല്‍ പുറത്തെത്തിയ ഹംഗാമ 2 ആണ് പ്രിയന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ഹിന്ദി ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ അക്ഷയ് കുമാറിനൊപ്പം അദ്ദേഹത്തിന്‍റെ ഒരു പുതിയ ചിത്രം വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ആരംഭിക്കുന്നതിന് മുന്‍പ് ഹിന്ദിയില്‍ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സെയ്ഫ് അലി ഖാനെ നായകനാക്കി […]
Read more