Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pulsar Suni

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആദ്യ പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ വിചാരണ കോടതിയുടെ മുൻവിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. വിചാരണ കോടതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ പൾസർ സുനിയാവും ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക. പൾസർ സുനി ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാൽ 20 വർഷം കഠിന തടവിൽ ഇനി […]
Read more

നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്; ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
Read more

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഭയം ഉണ്ടാക്കുന്നത്: മാലാ പാര്‍വതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടി മാലാ പാർവ്വതി. സുനിയുടെ വെളിപ്പെടുത്തൽ ഭയത്തോടെയും ആശങ്കയോടെയുമാണ് കാണുന്നതെന്നും ഇത് സിനിമാ മേഖലയിലെ കറുത്ത ഏടുകളാണെന്നും മാലാ പാര്‍വതി പറഞ്ഞു. നടന്‍ ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പൾസർ സുനി നടത്തിയത്. എന്തെല്ലാമാണ് സിനിമയില്‍ നടന്നിരുന്നതെന്നും എത്രപേര്‍ ഇരയായി എന്നുമൊക്കെയുള്ളത് അറിയുന്നത് ഭീതിയുണ്ടാക്കുന്നുവെന്നും മാലാ പാര്‍വതി പ്രതികരിച്ചു. ഡബ്ല്യൂസിസി ഇടപെടല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവരുടെത് ചെറിയ ഇടപെടല്‍ ആയിരുന്നില്ല […]
Read more

നടിയെ ആക്രമിച്ച കേസ്: ഫോറൻസിക് വിദഗ്ധരെ വിസ്തരിക്കാൻ അനുമതി തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുമതി തേടിയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ 112, 183 സാക്ഷികളെ തിരിച്ച് വിളിച്ച് വിസ്തരിക്കാന്‍ അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. തന്നെ സംബന്ധിച്ചെടുത്തോളം നിര്‍ണ്ണായകമാണ് ഈ കേസില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer