Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pune Film Institute

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കല്പിതസർവകലാശാലാ പദവി

പൂനെ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എഫ്ടിഐഐ) കല്പിതസർവകലാശാല (ഡീംഡ് യൂണിവേഴ്സിറ്റി) പദവി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ നിർദേശപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി. കൊൽക്കത്തയിലെ സത്യജിത് റായ്‌ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും ഈ പദവി നൽകിയി. രണ്ട്‌ സ്ഥാപനങ്ങളിലും ഡോക്ടറൽ, ഗവേഷണ, നൂതന അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിക്കും. നടനും സംവിധായകനുമായ ആർ. മാധവനാണ് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix