ഥാറും ബൈക്കും ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മർദിച്ചു; ഭർത്താവിനെതിരെ പരാതി
ലുധിയാന: മഹീന്ദ്ര ഥാറും ബൈക്കും ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. റിതിഷ് ശർമ ഭാര്യ ട്വിങ്കിളിനെ വീട്ടിൽനിന്ന് തലമുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മർദിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 21നാണ് സംഭവം നടന്നത്. ട്വിങ്കിളിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ റിതിഷിനെ പിടിച്ചുമാറ്റി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ട്വിങ്കിൾ പൊലീസിൽ പരാതി നൽകി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് ആരോഗ്യ മേഖലയിലെ […]
Read more