കേരള സര്‍വകലാശാല ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്; രണ്ട് വിഷയത്തില്‍ ഒരേ ചോദ്യങ്ങള്‍
തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യപേപ്പറിൽ ക്രമക്കേട് കണ്ടെത്തിയത്. കാര്യവട്ടം ക്യാമ്പസിൽ ഇന്നലെ നടന്ന എം.എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിന്റെ രണ്ട് സെറ്റ് ചോദ്യപേപ്പറുകളിലാണ് പിഴവ് കണ്ടെത്തിയത്. മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ച് ഉൾപ്പെടുത്തിയതായും, നാല് ചോദ്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെ ഉപയോഗമാണ് […]
Read more