ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കി സതീശൻ : പാലക്കാട് പിഷാരടിയെ കെട്ടിയിറക്കിയത് രാഹുലിന്റെ വാശി
പാലക്കാട് :പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിതുറന്നിരിക്കുകയാണ്. പീഡനക്കേസിൽ പ്രതിയായി പാർട്ടിക്ക് പുറത്തുപോയ മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ കടുംപിടുത്തത്തിന് മുന്നിൽ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും അടിയറവ് പറയുന്ന കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. കെ. മുരളീധരനെപ്പോലൊരു കരുത്തനായ നേതാവിനെ വെട്ടിമാറ്റി, സിനിമാ താരം രമേഷ് പിഷാരടിയെ രംഗത്തിറക്കാൻ നേതൃത്വം തീരുമാനിച്ചത് രാഹുലിന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്. തന്റെ നോമിനിയെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുന്നിൽ വി.ഡി. സതീശനും കെ. സുധാകരനും […]
Read more