Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul Mangkootathil

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോർഡുകൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ​മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.ടി. ജലീൽ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിൽ, അദ്ദേഹത്തെ നേരിടാൻ യുഡിഎഫ് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍, ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം

പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. എസ്‌ഐടി റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ എത്തും. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം തള്ളിയുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലമാകാന്‍ ആണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജാമ്യ […]
Read more

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവം :രഞ്ജിത പുളിക്കന് വീണ്ടും കേസ്

പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനെതിരെ വീണ്ടും കേസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചതിന് മറ്റൊരു കേസുമുണ്ട്. വീണ്ടും കേസില്‍ പ്രതിയായതിനാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം നടത്തുകയാണ്. അതിജീവിതയെ അധിക്ഷേപിച്ചതിന് നേരത്തെ രഞ്ജിതക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം അനുവദിച്ചു. അതേ വിഷയത്തില്‍ വീണ്ടും കേസുകള്‍ എടുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് രഞ്ജിതയുടെ വാദം. ഒരേ കുറ്റത്തിന് പല സ്റ്റേഷനുകളില്‍ […]
Read more

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്;കെസി വേണുഗോപാല്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാര്‍ട്ടിയുടെ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങള്‍ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തു. എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ തീരുമാനിക്കട്ടെയെന്ന് കെ സി വേണു ഗോപാല്‍. ആരോപണം ഉണ്ടായപ്പോള്‍ […]
Read more

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുന്നത് മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിര്‍ദേശം .
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റും കൂടുതല്‍ ശബ്ദരേഖയും പുറത്ത്

കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുലിന്റെ ചാറ്റും കൂടുതല്‍ ശബ്ദരേഖയും പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റില്‍ പറയുന്നു. വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കരുതെന്ന് വാട്‌സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി ശബ്ദരേഖയില്‍ അപേക്ഷിക്കുന്നുണ്ട്. […]
Read more

പാലക്കാട് വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ആരോഗ്യമന്ത്രിക്കെതിരെ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫേസ്ബൂക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍മാങ്കൂട്ടത്തില്‍ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണ ജോര്‍ജിനെതിരെയും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.പാലക്കാട് എംഎല്‍എ ആയതിനു ശേഷം രാഹുല്‍മാങ്കൂട്ടത്തില്‍ നിരവധി തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിനൊന്നും പരിഹാരമായില്ലെന്നും പോസ്റ്റില്‍ പറയുന്നു.മാസങ്ങളായി നീണ്ടുനില്‍ക്കുന്ന ലൈംഗിക ആരോപണങ്ങള്‍ക്ക് ശേഷം രാഹുല്‍ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിക്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയ്ക്കെതിരായ കേസിൽ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. നിലവിൽ പരാതി നൽകിയവരുടെ മൊഴി രക്ഷപ്പെടുത്തും. അതിനുശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയേക്കും. കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷിക്കുക. അതേസമയം, രാഹുൽ ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. രാഹുലിൽ നിന്നും പീഡനവും മറ്റ് അധിക്ഷേപങ്ങളും ഉണ്ടായെന്ന് വെളുപ്പടുത്തിയവരെ കുറിച്ചുളള വിവരങ്ങൾ പരാതിക്കാരിൽ നിന്നും ശേഖരിക്കും. അതിനുശേഷം വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
Read more

നിലമ്പൂരിലെ പെട്ടി പരിശോധന മന:പൂർവം അപമാനിക്കാനുള്ള ശ്രമം: പികെ ഫിറോസ്

നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി മന:പൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉദ്യോഗസ്ഥ‍ർ ന‌ടത്തിയ ശ്രമമാണെന്ന് ഫിറോസ് പറ‍ഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്ഥലത്തെ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും, തിരഞ്ഞ‌ടുപ്പ് ഉദ്യോ​ഗസ്ഥരും ഉൾപ്പെട്ട ഒരു സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്. ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച […]
Read more

ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരണം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്. ശാസ്താംകോട്ട സ്വദേശി മഹേഷ് മണികണ്ഠൻ ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. സന്നിധാനം പൊലീസിനും ദേവസ്വം ബോർഡിലുമാണ് പരാതി നൽകിയത്. കഴിഞ്ഞ മകരവിളക്ക് ദിവസമാണ് സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്ത് സോപനത്തിന്റെ മുന്നിലും തിരുമുറ്റത്തുനിന്നും റീൽസ് ചിത്രീകരിച്ചത്. രാഹുൽലിനൊപ്പം പാലക്കാട് എം പി വി കെ ശ്രീകണ്ഠനും ഉണ്ടായിരുന്നു. റീൽസ് ചിത്രീകരിക്കാൻ രാഹുലിന് അനുമതി നൽകിയില്ല എന്ന് ദേവസ്വം ബോർഡ് വിവരവകാശത്തിലൂടെ വ്യക്തമാക്കിയിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer