ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ, കണ്ണൂരിൽ അപകടത്തിൽ മരിച്ച വ്യക്തിയുടേതാണെന്ന നിഗമനം ശക്തമാകുന്നു. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ മൃതദേഹത്തിൽ നിന്നാണ് കാൽ വേർപെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നവംബർ 17-ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കി മടങ്ങിയ മെമു ട്രെയിനിലാണ് കാലിന്റെ ഭാഗം കുടുങ്ങി ആലപ്പുഴയിൽ എത്തിയത് എന്നാണ് സംശയം. കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം–ആലപ്പുഴ മെമു […]
Read more