Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rain

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജനുവരി 30 ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ഈ മാസം 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആയതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യാനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിലെ ഒരു ജില്ലയിലും മഴയ്ക്കുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ […]
Read more

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ചൂടും ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളിൽ വിവധ ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിലാണ് നാളെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, എന്നീ ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. 4 ജില്ലകളിൽ ജനുവരി 23ന് മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നയിപ്പ് നൽകിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇന്നും നാളെയും സാധരണയേക്കാൾ ചൂടുകൂടുമെന്നും […]
Read more

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. മിതമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് മിതമായ മഴയ്ക്ക് സാധ്യതയുള്ളത്. നാളെ വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര […]
Read more

സൗദി അറേബ്യയില്‍ മഴ കനക്കുന്നു

സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച കനത്ത മഴയാണ് പല ഭാഗങ്ങളിലും പെയ്തത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂര്‍ വരെ നീണ്ടുനിന്നു. പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. ജിദ്ദയിലെ ബസാതീന്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 38 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനകം ഇവിടെ ചൊരിഞ്ഞത്. ഹയ്യ് നഈം ഭാഗത്തുണ്ടായ വെള്ളക്കെട്ട് നീക്കാന്‍ ദീര്‍ഘമായ സമയമെടുത്തതിനാല്‍ ജിദ്ദ-മദീന ഹൈവേ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
Read more

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; മഴയിൽ കുതിർന്ന് ആദ്യ ദിനമത്സരം നിർത്തിവെച്ചു

ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴ കാരണം നിർത്തിവെച്ചു. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് തെരഞ്ഞെടുത്തു. ആറാം ഓവറില്‍ തന്നെ സ്‌റ്റേഡിയത്തില്‍ മഴ തുടങ്ങിയിരുന്നു. 13.2 ഓവര്‍ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തി വെച്ചു. ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തു. മഴ കാരണം നിർത്തിവച്ച കളി അടുത്ത ദിവസം പ്രാദേശിക സമയം രാവിലെ 09:50-ന് പുനരാരംഭിക്കും.
Read more

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. […]
Read more

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 1ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 2ന് തൃശൂര്‍, […]
Read more

അതിതീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു; ഒഡീഷയില്‍ അതിശക്തമായ കാറ്റും മഴയും

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇതേതുടര്‍ന്ന് ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. ദാന ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ്ഒന്നിലധികം ജില്ലകളെ ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ […]
Read more

സംസ്ഥാനത്ത് അതിശക്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരളത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കും. ഇന്നടക്കം 3 ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുളളത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്ത മഴയ്‌ക്കൊപ്പം കടലാക്രമണത്തിനും […]
Read more

പെയ്തൊഴിയാതെ ഈ മഴ

തിരുവനന്തപുരം : വീണ്ടും കേരളത്തെതേടി പെരുമഴക്കാലം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കാലവർഷത്തിൽനിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും ദിവസങ്ങളിൽ തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപെടാനുള്ള സാധ്യതയുമുണ്ട്. നിലവിലെ സൂചന പ്രകാരം ഒക്ടോബർ പകുതിക്ക്‌ ശേഷം കാലവർഷം പൂർണമായി പിന്മാറി തുലാവർഷക്കാറ്റ് ആരംഭിക്കൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer