‘രാമായണ’യിൽ കാജൽ അഗർവാളും; ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. രാമായണയിൽ തെന്നിന്ത്യൻ നടി കാജൽ അഗർവാളും ഒരു കഥാപാത്രമാകുന്നു. ചിത്രത്തിൽ നടി മണ്ഡോദരിയുടെ വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. യാഷ് ആണ് രാവണന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്. സാക്ഷി തൻവാർ മണ്ഡോദരിയായി അഭിനയിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കാജലിന്‍റെ ചിത്രീകരണം ആരംഭിച്ചു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന നടിയെ മണ്ഡോദരിയായി […]
Read more

