കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസിന്റെ അമിതവേഗം; ട്രാഫിക് പൊലീസുകാരന് പരിക്ക്
കൊച്ചി: സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും വീണ്ടും അപകടത്തിനിടയാക്കി. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ മഹാത്മ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചിരുന്നു. തൃശ്ശൂർ […]
Read more