Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ration distribution

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലാണ് തീയതി നീട്ടിയതായി വ്യക്തമാക്കിയത്. ജൂലൈ മൂന്നാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാലാം തീയതി മുതൽ ജൂലൈ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഇന്ന് ഉച്ച വരെ 76 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് […]
Read more

റേഷൻ വിതരണത്തിലെ പ്രതിസന്ധി; സംസ്ഥാന വ്യാപകമായി ഇന്ന് കോൺഗ്രസ് ധർണ

തിരുവനന്തപുരം: റേഷന്‍ വിതരണത്തിലെ പ്രതിസന്ധിക്ക് എതിരെ റേഷന്‍ കടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഇന്ന് ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ”അരി എവിടെ സര്‍ക്കാറെ” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം സംഘടിപ്പിക്കുന്നത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടക്കുക. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരം പിന്‍വലിച്ചത്. അടുത്തമാസം ആറിന് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിലും ധര്‍ണ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കരയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിക്കും.
Read more

റേഷന്‍ കടകള്‍ സമരത്തിലേക്ക്; 27 മുതല്‍ അടച്ചിടുമെന്ന് വ്യാപാരി സംഘടനകള്‍

റേഷന്‍ വ്യാപാരി സംഘടനകള്‍ ഈ മാസം 27 മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് അറിയിച്ചു. വേതന പാക്കേജ് പരിഷ്‌ക്കരണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരി നേതാക്കളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്ക് നിലവിലെ അടിസ്ഥാന വേതനം 18,000 രൂപയാണ് ഇത് 30,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി […]
Read more

2 ദിവസം റേഷൻ കടയടപ്പും രാപ്പകൽ സമരവും; ജൂലൈയിലെ റേഷൻ വിതരണം വൈകും

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. തിങ്കളും ചൊവ്വയും കടയടച്ചിടാനാണ് തീരുമാനം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer