Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റേഷന്‍ കടകള്‍ സമരത്തിലേക്ക്; 27 മുതല്‍ അടച്ചിടുമെന്ന് വ്യാപാരി സംഘടനകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റേഷന്‍ വ്യാപാരി സംഘടനകള്‍ ഈ മാസം 27 മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് അറിയിച്ചു. വേതന പാക്കേജ് പരിഷ്‌ക്കരണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരി നേതാക്കളും നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികള്‍ക്ക് നിലവിലെ അടിസ്ഥാന വേതനം 18,000 രൂപയാണ് ഇത് 30,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ മാറ്റമില്ലെന്നും നേതാക്കള്‍ ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ഇനിയും നീട്ടിവെക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നുമാണ് വ്യാപാരികളുടെ നിലപാട്.

Advertisement
WhiteswanTV Footer