കീടനാശിനി ഉള്ളിൽച്ചെന്ന് ബിജെപി എംഎൽഎ ഗുരുതരാവസ്ഥയിൽ
കൊൽക്കത്ത: കീടനാശിനി ഉള്ളിൽച്ചെന്ന് വിഷബാധയേറ്റ പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎ രേഖ പത്രയുടെ ആരോഗ്യനില അതീവ ഗുരുതരം. കൊൽക്കത്തയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽ ചെന്നതായാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് രേഖ പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. […]
Read more