Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Residential building

ഒമാനില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു: ആറുപേരെ രക്ഷപെടുത്തി

മസ്‌കറ്റ്: ഒമാനില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ താമസകെട്ടിടത്തിനാണ് തിങ്കളാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കെട്ടിടത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix