Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ritu Jayan

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരെ കാപ്പ ചുമത്തി

കൊച്ചി: പറവൂര്‍ ചേന്ദമംഗലത്ത് കൂട്ടക്കൊലക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. ചേന്ദമംഗലം കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരെയാണ് കാപ്പ ചുമത്തിയത്. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷാണ് ഉത്തരവിട്ടത്. ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയല്‍വാസികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകള്‍ വിനീഷ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിതു. പറവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിലെ പ്രതിയാണ് റിതു ജയന്‍.
Read more

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നോടെ അവസാനിച്ചിരുന്നു. പിന്നാലെയാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യാനുളള ഉത്തരവ് നല്‍കിയത്. കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്‍കിയിരുന്നത്. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ ഋതുവിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. ജനരോഷം ഉണ്ടാകുമെന്ന സൂചനയില്‍ അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്. ആറും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളാണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടികളുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix