മുന്നണി സംവിധാനത്തിൽ മത്സരിക്കാനില്ല; തീരുമാനം ഉറപ്പിച്ച് ആർഎംപി
തൃശൂർ: കുന്നംകുളം നഗരസഭയിൽ ഇത്തവണ തനിച്ച് മത്സരിക്കാനൊരുങ്ങി ആർഎംപി. സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം യുഡിഎഫുമായി മുന്നണി ചർച്ചകൾ നടന്നെങ്കിലും ആർഎംപി മുന്നണിസംവിധാനത്തിൽ മത്സരിക്കാൻ തയ്യാറല്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം ആർഎംപിയുമായി ചർച്ചകൾ നടന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. വരും ദിവസങ്ങളിലും ചർച്ചകൾ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് വാർഡുകളിലാണ് ആർഎംപി വിജയിച്ചത്. എന്നാൽ ഇത്തവണ നാലാംവാർഡിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയായി. മറ്റു വാർഡുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തുവരുകയാണെന്ന് പാർട്ടി നേതൃത്വം […]
Read more