Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Road accidents

അപകടം തുടർക്കഥയായിട്ടും പരിഹാരമില്ല; യാത്രക്കാർക്ക് പേടിസ്വപ്നമായി നന്മണ്ട 14/4 ലെ വളവ്

കോഴിക്കോട്: കോഴിക്കോട്‌-ബാലുശ്ശേരി പാതയിൽ അപകടമേഖലയായി മാറുന്ന നന്മണ്ട 14/4 ലെ വളവ് നിവർത്താൻ താത്കാലിക സംവിധാനം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇനിയും പരിഗണിച്ചില്ല. മിനി പാണമ്പ്ര എന്നറിയപ്പെടുന്ന 14/4ലെ കൊടുംവളവ് യാത്രക്കാർക്ക് ഭീഷണിയായി മാറുകയാണ്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്നു പറയുന്നു. നന്മണ്ട ചെമ്പടിച്ച അമ്പലത്തിന്റെ അടുത്ത് നിന്നും നേരെ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കൊടുംവളവ് എത്തുമ്പോഴേ വേഗം കുറയ്ക്കേണ്ടതുള്ളൂ. അങ്ങനെ വേഗം കുറയ്ക്കുന്നവരും ചെന്നുപെടുന്നത് അപകടത്തിലേക്ക് തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് […]
Read more

കണ്ണാടിച്ചാൽ- നാരകത്തറ റോഡ് തകർന്ന നിലയിൽ; ദുരിതമൊഴിയാതെ നാട്ടുക്കാർ

കോട്ടയം: കുമരകം കണ്ണാടിച്ചാൽ-നാരകത്തറ റോഡിന്റെ ശോചനീയാവസ്ഥ മൂലം വെളിയം കൊല്ലകേരി നിവാസികൾ ദുരിതക്കയത്തിൽ. റീടാറിങ്ങിനായി മാസങ്ങൾക്ക് മുൻപ് കുത്തിയിളക്കിയ റോഡ് അതേപടി ഉപേക്ഷിച്ച നിലയിലാണ്. ഏകദേശം 400-ഓളം കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഇപ്പോൾ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. കാക്കരെയം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ബസ് ലഭിക്കുന്ന കണ്ണാടിച്ചാൽ ജംഗ്ഷനിൽ എത്താൻ സാധിക്കൂ. എന്നാൽ റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി […]
Read more

ഒളോക്കരി-കൊടുവത്ര നടപ്പാത തകർന്നു; പ്രദേശവാസികൾ പ്രതിസന്ധിയിൽ

കോട്ടയം : ഒളോക്കരി, കൊടുവത്ര പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നതോടെ പ്രദേശവാസികളും കർഷകരും കടുത്ത ദുരിതത്തിലായി. 30 വർഷത്തിലേറെ പഴക്കമുള്ള ഈ പാലം തകർന്നതിനെ തുടർന്ന് കാൽനടയായും വള്ളത്തിലും യാത്ര ചെയ്യാനാവാതെ നാട്ടുകാർ വലയുകയാണ്. ഒളോക്കരി, കൊടുവത്ര പാടങ്ങളിലെ കർഷകർക്ക് കൃഷിയാവശ്യങ്ങൾക്കായി സാധനങ്ങൾ വള്ളത്തിൽ കൊണ്ടുപോകുന്നതിനും നിലവിൽ സാധിക്കാത്ത സ്ഥിതിയാണ്. തകർന്ന പാലം പ്രദേശത്തെ സാധാരണ ജീവിതത്തെയും കാർഷികവൃത്തികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, എത്രയും പെട്ടെന്ന് പുതിയ പാലം നിർമ്മിച്ചു നൽകണമെന്നാണ് […]
Read more

റോഡപകടങ്ങള്‍ തടയാന്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇനി പ്രത്യേക ബോധവത്കരണ ക്ലാസ്

റോഡപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓരോ വിഭാഗത്തിലെ ഡ്രൈവര്‍മാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഈ ഒരു മാസം കൊണ്ട് എല്ലാ ജില്ലകളിലും ബോധവത്കരണ ക്ലാസ് നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തയ്യാറായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയരീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ റിക്ഷ, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ തുടങ്ങി ഓരോ മേഖലയിലേയും ഡ്രൈവര്‍മാക്ക് ബോധവത്കരണക്ലാസ് നല്‍കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും ഇത്തരത്തില്‍ […]
Read more

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു: എഐ ക്യാമറകളുമായി പൊലീസ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ കുടുക്കാന്‍ എഐ ക്യാമറകളുമായി പൊലീസ്. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എഐ ക്യാമറകള്‍ സ്ഥാപിക്കാൻ പൊലീസ് തയ്യാറെടുക്കുന്നത്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. നിരവധി വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എഐ ക്യാമറകള്‍ വിജയകരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെടാത്ത ഇടങ്ങള്‍ കേന്ദ്രീകരിച്ചാകും പൊലീസ് ക്യാമറകള്‍ സ്ഥാപിക്കുക.
Read more

Recent News

Advertisement
WhiteswanTV Footer