Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #robbery#house#knr

കണ്ണൂർ മമ്പറം പൊയനാട് പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച; ചെമ്പ് പാത്രങ്ങളുൾപ്പെടെ മോഷ്ടിച്ചു

കണ്ണൂർ: മമ്പറം പൊയനാട് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പൊയനാട് സ്വദേശി കെ. ലീലയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം.വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പിണറായി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

കരിവെള്ളൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ കള്ളൻ കയറി

കണ്ണൂർ: ഒരാഴ്ചയ്ക്കിടെ കരിവെള്ളൂരിൽ വീണ്ടും കള്ളൻ കയറി. പെരളം അവിൽ മില്ലിനു സമീപം പി.പി. ഷൈനിയുടെ പൂട്ടിക്കിടന്ന വീട്ടിലാണ് കള്ളൻ കയറിയത്. ഷൈനിയും ഭർത്താവ് പി.നാരായണനും മസ്കത്തിലാണ് താമസം. ഇന്നലെ രാവിലെ ഷൈനിയുടെ പിതാവ് പി.വി. ഗംഗാധരൻ വന്നപ്പോഴാണ് മുൻവാതിലിന്റെ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.കിടപ്പു മുറിയിലെ രണ്ട് അലമാരകളും തുറന്ന് വസ്ത്രങ്ങളും രേഖകളും പുറത്ത് വലിച്ചിട്ട നിലയിലായിരുന്നു. സ്വർണവും പണവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു വെള്ളി പാദസരം മാത്രമായിരുന്നു നഷ്ടപ്പെട്ടത്. ക്യാമറകൾ ഉള്ളതിനാൽ കള്ളൻ മുൻവശത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer