Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rohingya

റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി 500ലധികം പേർ മരിച്ചു

ന്യായ്പിഡോ: റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ടുകൾ മുങ്ങി 500 പേർ മരിച്ചതായി റിപ്പോർട്. മ്യാൻമർ തീരത്തിനടുത്ത് ബം​ഗാൾ ഉൾക്കടലിലാണ് രണ്ട് ബോട്ടുകൾ മറിഞ്ഞത്. മരണസംഖ്യ ഉയർന്നേയ്ക്കുമെന്നാണ് വിവരം. മ്യാൻമറിലെ രാഖൈൻ തീരത്തുള്ള ബംഗ്ലാദേശിലെ അഭയകേന്ദ്രങ്ങളിൽ നിന്നു യാത്ര തിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളിൽ ഒന്നാണിതെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. കാലവർഷവും മോശം കാലാവസ്ഥയുമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. ജൂൺ അവസാനത്തോടെ മ്യാൻമറിലെ സംഘർഷബാധിതമായ രാഖൈൻ സംസ്ഥാനത്തുനിന്നാണ് ബോട്ടുകൾ പുറപ്പെട്ടത്. […]
Read more

റോഹിംഗ്യൻ അഭയാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ചു; ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി

റോഹിംഗ്യൻ അഭയാർത്ഥികളിലെ കുട്ടികളെ പ്രാദേശിക സ്കൂളുകളിൽ ചേർക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഇത് ദേശീയതയെയും ദേശസുരക്ഷയെയും ബാധിക്കുന്ന അന്താരാഷ്ട്ര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിനാൽ തന്നെ കേന്ദ്രസർക്കാരിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഈ പ്രശ്നം തീർപ്പാക്കുന്നതിന് ഹർജിക്കാരൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നൽകണമെന്നും ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമപരമായി ഇന്ത്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത റോഹിംഗ്യർ വിദേശികളാണെന്നും കോടതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix