രാജസ്ഥാനെ മൊത്തത്തിൽ തൂക്കി പേസ് കൊടുങ്കാറ്റ്
ഹൈദരാബാദ്: കരുത്തരായ മുംബൈ, ചെന്നൈ, ബാംഗ്ളൂർ ടീമുകളെ തൂക്കിയടിച്ച 15കാരൻ വൈഭവിന്റെ ബാറ്റിംഗ് കാണാൻ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കാത്തിരുന്നവർക്ക് ഉണ്ടായത് നിരാശയാണ്. ബാറ്റിംഗ് കാണാൻ കാത്തിരുന്നവർ അരങ്ങേറ്റക്കാരായ രണ്ട് പേസർമാരുടെ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു പോയി. അങ്ങനെ അഞ്ചാം ജയമെന്ന രാജസ്ഥാന്റെ സ്വപ്‍നം കൊടുകാറ്റിൽ കടപുഴകി വീണു. ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് ഓൾഔട്ടായി. പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ എന്നിവരായിരുന്നു ഹൈദരാബാദിന്റെ തുറുപ്പ് ചീട്ട്. രാജസ്ഥാന് […]
Read more

