ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കില്ല; പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍
ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ. ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം സർക്കാർ ഉത്തരവ് പിൻവലിച്ചത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. സർക്കാർ […]
Read more