Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: S Jayasankar

പശ്ചിമേഷ്യൻ സംഘർഷം; ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും അതിന്റെ ആഗോള ഊർജ്ജ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ദീർഘമായ ചർച്ച നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രശ്നങ്ങളും ഊർജ്ജ വിപണിയിൽ ഉണ്ടായ മാറ്റങ്ങളും ഇരുവരും ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരിക്കുന്നതായും ചർച്ചയിൽ വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം തുടർന്നും നടത്താൻ തീരുമാനിച്ചതായി ജയശങ്കർ വ്യക്തമാക്കി. കൂടാതെ, പാകിസ്ഥാന്റെ മധ്യസ്ഥതയിൽ […]
Read more

ഡോ. എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎഇ മന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ബാധ്യതകളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ പ്രാദേശിക സ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും ബാധിക്കുന്നതായി ഇരുരാജ്യങ്ങളും […]
Read more

ഇന്ത്യയുമായി വ്യാപാര കരാറിന് ശ്രമം തുടരുമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യ – യുഎസ് വ്യാപാര കരാറിനായുള്ള ശ്രമം തുടരുമെന്ന് യുഎസ്. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അടുത്ത മാസം നേരില്‍ കൂടിക്കാഴ്ച്ച നടത്തിയേക്കും. ഇറാന്റെ വ്യാപാര പങ്കാളികള്‍ക്കെതിരായ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ല. ആണവോര്‍ജ്ജ രംഗത്ത് ‘ശാന്തി’ ബില്‍ പാസാക്കിയതിന് യുഎസ് ഇന്ത്യയെ അഭിനന്ദിച്ചു. വ്യാപാര കരാറും ആണവോര്‍ജ രംഗത്തെ സഹകരണവുമാണ് ഇന്ത്യയും അമേരിക്കയും ചര്‍ച്ച ചെയ്യുന്നത്. ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് വഴി തുറന്നു കൊടുക്കുന്ന […]
Read more

ഇന്ത്യ-യു എസ് വ്യാപാര ബന്ധം വീണ്ടും തകരാറിലാകുമോ; എസ് ജയശങ്കർ പറയുന്നതിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും, സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് അധിപത്യം പുലർത്തുന്ന അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്. സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. എന്നാൽ, ചിലപ്പോൾ ചെറിയ വിഷയം പോലും വലിയ പ്രതിസന്ധിയിലേക്ക് വ്യാപാരബന്ധത്തെ തള്ളിയിട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കിയ നിലപാടുകൾ, ഇന്ത്യ-യു.എസ്. വ്യാപാരബന്ധത്തെ വീണ്ടും ആശങ്കാജനകമായ വഴിയിലേക്ക് തള്ളുന്നുവെന്ന സൂചനകൾ നൽകുന്നു. ജയശങ്കർ തുറന്നുപറഞ്ഞത് പോലെ, ഇന്ത്യയ്ക്കൊരു പരിധിക്കപ്പുറം […]
Read more

ഇന്ത്യ-യുഎസ് ഉന്നതതല ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ

ന്യൂഡൽഹി: ഇന്ത്യ – യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ […]
Read more

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ല: എസ് ജയശങ്കർ

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാക് ചർച്ചയിൽ മൂന്നാം കക്ഷി ഉണ്ടെന്ന നിലപാടാണ് അമേരിക്ക നിലപാട് സ്വീകരിച്ചത്. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കർ പറഞ്ഞു. ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ […]
Read more

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് ഡല്‍ഹി പൊലീസ്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി. എസ് ജയശങ്കറിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പഹല്‍ഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടായ സംഘർഷവും കണക്കിലെടുത്താണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും വിദേശകാര്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കണമെന്നാണ് പൊലീസിന് ലഭിച്ച നിർദേശം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടേയും 25 ബിജെപി നേതാക്കളുടേയും സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍, ബിജെപി എംപിമാര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ […]
Read more

Recent News

Advertisement
WhiteswanTV Footer