Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: saif ali khan

പേൾ ഖത്തറിൽ വീട് സ്വന്തമാക്കി നടൻ സെയ്ഫ് അലി ഖാൻ

ദോഹ: ഖത്തറിൽ പുതിയ വീട്​ സ്വന്തമാക്കി ബോളിവുഡ്​ താരം സെയ്ഫ്​ അലി ഖാൻ. ഖത്തറിലെ ആഢംബര മേഖലകളിലൊന്നായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിലുള്ള ദി സെന്റ്​ റേജിസിലാണ്​ താരം പുതിയ വീട്​ വാങ്ങിയത്​. അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. മുംബൈയിലെ വസതിയിൽ വെച്ച്​ കുത്തേറ്റ സംഭവത്തിന് മാസങ്ങൾക്ക്‌ ശേഷം സുരക്ഷ കൂടി കണക്കിലെടുത്താണ് താരം ഖത്തറിൽ ആഢംബര വീട്​ സ്വന്തമാക്കിയത്​. തന്റെ കുടുംബത്തിന് വളരെ അനുയോജ്യമായ സ്ഥലമാണിതെന്നും […]
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ബാന്ദ്ര പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദ് മോഷണ ശ്രമത്തിനിടെ നടത്തിയ ആക്രമണമെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ ശാസ്ത്രീയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയിലേക്കു നയിച്ച തെളിവുകളും ശാസ്ത്രീയ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ആയിരം പേജുള്ള കുറ്റപത്രമാണു ബാന്ദ്ര കോടതിയില്‍ സമര്‍പ്പിച്ചത്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ കത്തിയുടെ ഭാഗങ്ങളും പ്രതിയുടെ പക്കലുള്ള കത്തിയും സെയ്ഫ് അലിഖാനെ കുത്തിയ കത്തിയും ഒന്നാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ […]
Read more

സെയ്ഫ് അലി ഖാന് അതിവേഗം 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; ആശങ്കയറിയിച്ച് ഡോക്ടർമാരുടെ സംഘടന

മുബൈ: മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക അറിയിച്ച് ​ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എഎംസി). എങ്ങനെയാണ് ഇത്ര വേഗം സെയ്‌ഫിനു 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയ സെയ്‌ഫിനു ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചു. സെലിബ്രിറ്റികൾക്ക് സാധാരണ ആളുകളേക്കാൾ മുൻഗണനയുണ്ടെന്ന് തെളിയിക്കുന്നതാണ് […]
Read more

സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നടന്നത് അക്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു; മന്ത്രി നിതേഷ് റാണെ

മുംബൈ: മോഷണ ശ്രമത്തിനിടെ ആക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ ബിജെപി മന്ത്രി നിതേഷ് റാണെ. താരത്തിന്റെ ബാന്ദ്രയിലെ വീട്ടില്‍ നടന്നത് അക്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് നിതേഷ് റാണെയുടെ പ്രസ്താവന. ബംഗ്ലാദേശികൾക്കൊപ്പം ചേര്‍ന്ന് സെയ്ഫ് നടത്തിയ നാടകമാകാമെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നടന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്നത് ശരിക്കും കത്തിയാണോ അതോ അഭിനയമായിരുന്നോ? ഇത്ര വലിയ കുത്തേറ്റയാള്‍ക്ക് എങ്ങനെയാണ് വളരെ പെട്ടെന്ന് ആശുപത്രി വിടാന്‍ കഴിയുകയെന്ന് നിതേഷ് റാണെ ചോദിക്കുന്നു. ഹിന്ദു സമുദായത്തിലെ ഒരു നടന് […]
Read more

സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും

ബോളിവുഡ് താരം സൈഫ് അലി ഖാന്റെ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടിയുടെ സ്വത്ത് മധ്യപ്രദേശ് സർക്കാർ ഏറ്റെടുത്തേക്കും. ഭോപ്പാലിൽ കൊഹേഫിസ മുതൽ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ സ്വത്തുവകകൾ. 2014ലാണ് കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപർട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നൽകിയത്. ഭോപ്പാൽ നവാബായിരുന്ന ഹാമിദുല്ലാ ഖാന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകളായ ആബിദ സുൽത്താൽ 1950ൽ പാകിസ്താനിലേക്ക് പോയിരുന്നു. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ തുടർന്നു. നവാബ് […]
Read more

നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

വീട്ടില്‍ മോഷ്ണം നടത്താനെത്തിയ അക്രമിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. വീട്ടില്‍ രണ്ട് മാസത്തോളം വിശ്രമിക്കാനാണ് ആശുപത്രി അധിക്യതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. താരങ്ങളായ ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സോഹ അലി ഖാന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെയ്ഫ് അലി ഖാനെ സന്ദര്‍ശിച്ചിരുന്നു. ജനുവരി 16-ന് രാത്രിയാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. ആറോളം കുത്തുകളാണ് […]
Read more

ചികിത്സ ചെലവ് 35 ലക്ഷം : സെയ്ഫ് അലി ഖാന് ലഭിക്കുക ലക്ഷങ്ങളുടെ ഇൻഷുറൻസ് തുക

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടിൽ വെച്ച മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ നടൻ സൈഫ് അലി ഖാന് കുത്തേറ്റത് . തുടർന്ന് ലീലാവതി ആശപത്രിയിൽ പ്രേവേശിപ്പിച്ച താരത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ പുരോഗമിച്ച് വരുകയാണ്. ഇപ്പോഴിതാ സെയ്ഫിന്റെ ഇൻഷുറൻസ് വിവരങ്ങൾ സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത് .എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയുമടക്കമുള്ള വിവരങ്ങളുണ്ട്. നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറായ സെയ്ഫ് അലി ഖാൻ 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിമായി ഫയൽ […]
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിൽ

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി പിടിയിൽ. താനെയിൽ നിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയാതായി സമ്മതിച്ചു.  വിജയ് ദാസ് ഹോട്ടൽ ജീവനക്കാരനാണ്. ആക്രമണം നടത്തി നാലാം ദിവസമാണ് പ്രതി പ്രതി പിടിയിലാകുന്നത്. മെട്രോ നിർമാണ സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയിൽ ഹാജരാക്കും. മുംബൈ ക്രൈംബ്രാഞ്ച് […]
Read more

ആശുപത്രിയിൽ എത്തിയപ്പോഴാണ് യാത്രക്കാരൻ സെയ്ഫ് ആണെന്ന് തിരിച്ചറിഞ്ഞത്

മുംബൈ: നടൻ സെയ്ഫ് അലി ഖാനാണ് ഓട്ടോയിൽ കയറിയതെന്ന് തിരിച്ചറിഞ്ഞില്ല. വീടിന്റെ സമീപത്തിലൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീ ഓട്ടോ വിളിച്ചു. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ അവരെ ആശുപത്രിയിലെത്തിച്ചു എന്ന് ഓട്ടോ ഡ്രൈവർ റാണ പറഞ്ഞു. വണ്ടിക്കൂലി വാങ്ങിയില്ലെന്നും നടനെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും റാണ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള വീട്ടിൽ മോഷണ […]
Read more

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; സെയ്ഫിന്റെയും കരീനയുടെയും മൊഴിയെടുത്ത് പോലീസ്

മുംബൈ: സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ചിത്രം പുറത്തുവിട്ടു. കൃത്യം നടത്തിയതിനുശേഷം പ്രതി പുറത്തിറങ്ങി വസ്ത്രം മാറി. പിന്നീട് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. നീല ഷർട്ട് ഇട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന പ്രതിയുടെ ചിത്രമാണ് പുറത്തുവന്നത്. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. താമസിയാതെ ആശുപത്രി വിടാൻ കഴിയും എന്നാണ് പ്രതീക്ഷ. സിസിടിവി ദൃശ്യങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer