Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sandeep varrier

സന്ദീപ് വാരിയരുടെ പോസ്റ്റർ വാട്സാപ്പ് സ്റ്റാറ്റസാക്കി; മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിയർ വിജയിച്ചതിന്റെ പോസ്റ്റർ വാട്‌സാപ്പ് സ്റ്റാറ്റസായി ഇട്ടതിനെ തുടർന്ന് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. പടന്ന വടക്കേക്കാട് സ്വദേശിയും നിർമാണത്തൊഴിലാളിയുമായ കെ.പി. ബാബു (46)വിനാണ് ആക്രമണം നേരിട്ടത്. ബുധനാഴ്ച രാത്രി ഏകദേശം 8.30-ഓടെ തെക്കെക്കാട് കവലയിൽ ബൈക്ക് തടഞ്ഞുനിർത്തിയാണ് ആക്രമണമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. അഞ്ചോളം സി.പി.എം പ്രവർത്തകർ ചേർന്ന് മർദിച്ചതായാണ് ആരോപണം. സംഭവത്തിൽ ബാബു ചന്തേര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix