സംസ്ഥാനത്ത് സ്‌കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളാണ് ഇന്ന് അവസാനിക്കുന്നത്. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങലാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടികളുടെ ബാഗ് ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും […]
Read more