Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെലഗാവിയിൽ മുസ്‌ലിം വോട്ടർമാരുടെ പേരുകൾ നീക്കാൻ വ്യാജ ഫോം-7

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വോട്ടർപട്ടികയിൽ നിന്ന് മുസ്‌ലിം വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ വ്യാജ ഫോം-7 അപേക്ഷകൾ ഉപയോഗിച്ചതായി പരാതി. പേരുകൾ ഒഴിവാക്കാനുള്ള അപേക്ഷകളിൽ നിർബന്ധപൂർവം ഒപ്പിടാൻ രണ്ടുപേർ സമ്മർദം ചെലുത്തിയതായി ബൂത്ത് ലെവൽ ഓഫീസർമാർ ആരോപിച്ചു. ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബെലഗാവി നോർത്ത് നിയമസഭാ മണ്ഡലത്തിലെ ആറോളം പോളിങ് സ്റ്റേഷനുകളിലാണ് മുൻകൂട്ടി വിവരങ്ങൾ പൂരിപ്പിച്ച ഫോം-7 അപേക്ഷകൾ എത്തിയതായി റിപ്പോർട്ട്. വീരഭദ്ര നഗറിലെ 194, 195, 196, 199 നമ്പർ പോളിങ് സ്റ്റേഷനുകളിലും ഷെട്ടിഗലിയിലെ ഗവൺമെന്റ് കന്നഡ ഹയർ പ്രൈമറി സ്‌കൂളിലെ 209, 210 നമ്പർ പോളിങ് സ്റ്റേഷനുകളിലുമാണ് അപേക്ഷകൾ കണ്ടെത്തിയത്.

ബെലഗാവി സിറ്റി കോർപ്പറേഷൻ ജീവനക്കാരാണെന്ന് അവകാശപ്പെട്ട് എത്തിയ രണ്ടുപേരാണ് അപേക്ഷകൾ ബിഎൽഒമാർക്ക് കൈമാറിയത്. ഒഴിവാക്കാൻ ലക്ഷ്യമിട്ട വോട്ടർമാരുടെ പേരും മറ്റ് വിവരങ്ങളും ഫോമുകളിൽ നേരത്തെ തന്നെ അച്ചടിച്ച നിലയിലായിരുന്നു. എന്നാൽ അപേക്ഷ സമർപ്പിക്കുന്നയാളുടെ വിവരങ്ങൾ കൈപ്പടയിൽ എഴുതുകയോ ചില ഫോമുകളിൽ ഒഴിച്ചിടുകയോ ചെയ്തിരുന്നു.

വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്ന വോട്ടർമാരുടെ പേരുകളാണ് അപേക്ഷകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ചില ബിഎൽഒമാർ ഒപ്പിടാൻ വിസമ്മതിച്ചു. തുടർന്ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ഉദയകുമാർ ബസവന്തപ്പ തലവാറിന്റെ പേരിൽ ഫോൺ വിളിച്ച് ഫോമുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടതായും ബിഎൽഒമാർ പറഞ്ഞു. എന്നാൽ തന്റെ പേര് വ്യാജമായി ഉപയോഗിച്ചതാണെന്നും ഇത്തരത്തിൽ ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും ഇആർഒ ഉദയകുമാർ തലവാർ വ്യക്തമാക്കി.

സമ്മർദത്തെ തുടർന്ന് ചില ബിഎൽഒമാർ ഫോമുകളിൽ ഒപ്പിട്ടതായും റിപ്പോർട്ടുണ്ട്. മറ്റുചിലർ മേൽനോട്ട ഉദ്യോഗസ്ഥരെയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്നും പറഞ്ഞു.

വീരഭദ്ര ഉർദു മോഡൽ സ്‌കൂളിലെ 196-ാം നമ്പർ പോളിങ് സ്റ്റേഷനിൽ 380ഓളം അപേക്ഷകൾ എത്തിയതോടെയാണ് സംഭവത്തിന്റെ വ്യാപ്തി പുറത്തറിയുന്നത്. ബൂത്ത് ലെവൽ ഏജന്റും സ്‌കൂൾ ചെയർമാനുമായ മീർസാബ് സനദിയുടെ പേരും അദ്ദേഹത്തിന്റെ സഹോദരന്റെയും ബന്ധുക്കളുടെയും പേരുകളും അപേക്ഷകളിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം അപേക്ഷകളുമായി എത്തിയവരെ ചോദ്യം ചെയ്തു.

സംഭവത്തെ തുടർന്ന് ബെലഗാവി നോർത്ത് എംഎൽഎ ആസിഫ് സേട്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിയമസഭാ സമ്മേളനത്തിലായതിനാൽ ലഭ്യമായില്ല. തുടർന്ന് അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് പ്രവർത്തകനുമായ അമാൻ സേട്ടുമായി നാട്ടുകാർ ബന്ധപ്പെട്ടു. യുവാക്കളെ ചോദ്യം ചെയ്തപ്പോൾ ആദ്യം കോർപ്പറേഷൻ ജീവനക്കാരാണെന്ന് പറഞ്ഞ ഇവർ പിന്നീട് ഡോ. രവി പാട്ടീൽ ആശുപത്രിയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞതായി അമാൻ സേട്ട് പറഞ്ഞു.

ഫോമുകളിൽ പരാതിക്കാരായി രേഖപ്പെടുത്തിയ ചിലരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഫോമുകളിലുള്ള പേരും വോട്ടർ തിരിച്ചറിയൽ വിവരങ്ങളും തങ്ങളുടേതാണെന്ന് അവർ സ്ഥിരീകരിച്ചെങ്കിലും ആരുടെയും പേര് ഒഴിവാക്കാൻ തങ്ങൾ അപേക്ഷ നൽകിയിട്ടില്ലെന്ന് പറഞ്ഞതായും അമാൻ സേട്ട് വ്യക്തമാക്കി. ശശികാന്ത് യാദവിന്റെ പേരിലും നിരവധി അപേക്ഷകൾ കണ്ടെത്തിയിരുന്നു. എന്നാൽ താൻ ഫോമുകൾ പൂരിപ്പിച്ചിട്ടില്ലെന്ന് യാദവും വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

അതേസമയം, ഒരു പോളിങ് സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ ഇടപെട്ട് അപേക്ഷകൾ പിടിച്ചെടുക്കാൻ സാധിച്ചെങ്കിലും മറ്റ് ബൂത്തുകളിൽ അത് സാധിച്ചില്ലെന്ന് അമാൻ സേട്ട് പറഞ്ഞു. വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിട്ടില്ലെന്നും ലഭിച്ച പരാതികൾ പരിശോധിച്ച് നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബെലഗാവി ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് റോഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, സെപ്റ്റംബർ 23ന് അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷവും കർണാടകയിലെ ഭൽകി മേഖലയിൽ മുസ്‌ലിം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനായി കൂട്ടമായി ഫോം-7 അപേക്ഷകൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ 24 മുതൽ 29 വരെ ലഭിച്ച 1,131 അപേക്ഷകളിൽ 1,123 എണ്ണവും കൂട്ടമായി സമർപ്പിച്ചവയാണെന്നാണ് ഫോം-10 റിപ്പോർട്ട് വ്യക്തമാക്കുന്നത്. സമയപരിധിക്ക് ശേഷം ലഭിച്ച അപേക്ഷകൾ ഒക്ടോബർ 27ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമേ പരിശോധിക്കൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix