Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: school reopen

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യായന വർഷത്തിലേക്ക് സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ജില്ലാതല പ്രവേശനോത്സവം മന്ത്രിമാർ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
Read more

ജമ്മുവിൽ സ്‌കൂളുകള്‍ ഇന്ന് തുറക്കും, നിയന്ത്രണ രേഖയില്‍ സുരക്ഷശക്തം

ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍ അടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. അതേസമയം അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്. പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ഇന്ത്യക്ക് പ്രതിഷേധമുണ്ട്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പൂഞ്ചിലെത്തി സാഹചര്യം വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് സൈന്യം അറിയിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix