Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: science

ആർട്ടെമിസ് II; ബഹിരാകാശ സഞ്ചാരികൾ വിജയകരമായി മടങ്ങിയെത്തി

ഹൂസ്റ്റൺ: ആർട്ടെമിസ് II ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികൾ വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. നാലംഗ സംഘം ശനിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ‘ഇന്റഗ്രിറ്റി’ എന്ന പേരിലുള്ള ഓറിയോൺ ബഹിരാകാശ പേടകം ക്യാപ്‌സ്യൂൾ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് കടലിൽ ഇറങ്ങിയത്. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിൽ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. ഈ സമയത്ത് 2,800 ഡിഗ്രി സെൽഷ്യസ് […]
Read more

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. വി കെ ദാമോദരൻ അന്തരിച്ചു

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും, വൈദ്യുതി വകുപ്പ് മുൻ എക്സ്-ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രൊഫ.വി കെ ദാമോദരൻ (85) അന്തരിച്ചു. ജനകീയശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി എഡിറ്റർ, യുറീക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിചിരുന്നു. ഊർജാസുത്രണരംഗത്ത് സാർവദേശീയതലത്തിൽതന്നെ ശ്രദ്ധേയനായ വി കെ ദാമോദരൻ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ഊർജാസൂത്രണ ഉപദേശകനായി പ്രവർത്തിച്ചിരുന്നു. കേരളത്തിൽ എനർജി മാനേജ്‌മന്റ് സെന്ററിന്റെയും സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന്റെയും ചുമതല […]
Read more

കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ആക്സിയം 4 ദൗത്യം വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: കാത്തിരിപ്പിനൊടുവില്‍ ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യമാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംഘത്തിൻ്റെ യാത്രയ്ക്ക് ശുഭത്തുടക്കമായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന […]
Read more

ഓളോ എന്ന പുതിയ നിറം കണ്ടെത്തി ശാസ്ത്രജ്ഞർ

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഞ്ച് ശാസ്ത്രജ്ഞരാണ് ഈ നിറം കണ്ടത്. കണ്ണിലെ റെറ്റിനയിലുള്ള പ്രത്യേക കോശങ്ങളെ ലേസര്‍ ഉപയോഗിച്ച് ഉത്തേജിപ്പിച്ചാണ് ഇവർക്ക് ഈ നിറം കാണാൻ സാധിച്ചത്. ‘oz’ എന്നാണ് റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഈ പുതിയ രീതിയെ ശാസ്ത്രജ്ഞർ വിളിക്കുന്നത്. റെറ്റിനയെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഉപകരണത്തിന് ഓസ് വിഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മനുഷ്യന്റെ കണ്ണിന് അതിന്റെ സ്വാഭാവിക പരിധിക്കപ്പുറം നിറങ്ങൾ കാണാൻ പ്രോഗ്രാം ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് പുതിയ പരീക്ഷണം. സയന്‍സ് അഡ്വാന്‍സസ് എന്ന […]
Read more

ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം 7ന് തന്നെ

ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഇസ്രൊ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഡിസംബ‍ർ 30ന് പിഎസ്എൽവി സി 60 ദൗത്യത്തിലാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. സ്പാഡെക്സ് ദൗത്യം വിജയിച്ചാൽ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഡോക്കിംഗ് സാങ്കേതികവിദ്യയിൽ ഇതുവരെ […]
Read more

ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പാഡെക്‌സ് വിക്ഷേപണം ഇന്ന് രാത്രി

ഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്. വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, ചേസറും ടാര്‍ജറ്റും. സ്പാഡെക്‌സ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എല്‍വി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും. ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ക്ക് 220 കിലോഗ്രാം വീതം ഭാരമുണ്ട്.ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് […]
Read more

2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനും പുരസ്‌കാരം

2024ലെ നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകരായ വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനും ലഭിച്ചു. മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ നോബല്‍ അസംബ്ലിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വിക്ടര്‍ ആമ്പ്രോസ് നിലവില്‍ മസാച്ചുസെറ്റ്‌സ് മെഡിക്കല്‍ സ്‌കൂളില്‍ നാച്ചുറല്‍ സയന്‍സ് പ്രൊഫസറാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനറ്റിക്‌സ് പ്രൊഫസറാണ് ഗാരി റുവ്കുന്‍.വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരത്തിന് 1.1 മില്യണ്‍ ഡോളര്‍ (9.2 കോടി) സമ്മാനമായി ലഭിക്കും.
Read more

ചരിത്രം കുറിച്ച് സ്റ്റാർലൈനർ; മൂന്നാമതും സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ( ഐ.എസ്.എസ്) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ‘ സ്റ്റാർലൈനർ ‘ പേടകത്തിന്‍റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത വില്യംസും അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോറുമാണ് പേടകത്തിൽ. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്. ഇന്നലെ ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിൽ ഇന്ത്യൻ സമയം രാത്രി 8:22നായിരുന്നു ( ഈസ്റ്റേൺ സമയം രാവിലെ 10.52 ) നാസയുമായി സഹകരിച്ചുള്ള വിക്ഷേപണം. 25 മണിക്കൂർ കൊണ്ട് പേടകം ബഹിരാകാശ നിലയത്തിലെത്തും. […]
Read more

50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്

50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ അപൂര്‍വ്വ കാഴ്ചക്കായി ലോകം കാത്തിരിക്കുകയാണ്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒന്‍പതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. […]
Read more

Recent News

Advertisement
WhiteswanTV Footer