ആശ്രിത നിയമനം; പരിഗണിക്കാൻ 13 വയസ്സ് തികയണമെന്ന നിർദേശത്തെ എതിർത്ത് സർവ്വീസ് സംഘടനകൾ
ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിര്‍ദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിര്‍ദ്ദേശങ്ങളിൽ സർക്കാർ ഇനിയും ചര്‍ച്ച തുടരും. ജീവനക്കാര്‍ മരിക്കുമ്പോൾ ആശ്രിതന് 13 വയസ്സ് പൂര്‍ത്തിയായിരിക്കണം. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി. ഇത്തരം വ്യവസ്ഥകൾ വച്ച് ആശ്രിത നിയമനങ്ങൾ പുനപരിശോധിക്കാനുള്ള കരട് നിര്‍ദ്ദേശത്തിനെതിരെ ഉയര്‍ന്നത് വ്യാപക അതൃപ്തിയാണ്. […]
Read more