കനത്ത ചൂട്; ജൂൺ ഒന്ന് മുതൽ ഉച്ചസമയങ്ങളിൽ ബൈക്ക് ഡെലിവറി സർവീസിന് ഖത്തറിൽ വിലക്ക്
ദോഹ: ഖത്തറിൽ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങൾക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് ഉയർന്നു തുടങ്ങിയതോടെ നട്ടുച്ചനേരത്തെ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഖത്തർ തൊഴിൽ മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ അവരുടെ ഡെലിവറി സേവനങ്ങൾക്ക് കാറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് മോട്ടോർ ബൈക്ക് ഡെലിവറിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. […]
Read more

