പ്രീ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പാരീസിൽ വ്യാപക അന്വേഷണം
പാരീസ്: സ്കൂളുകളിലും ഡേകെയർ കേന്ദ്രങ്ങളിലും കുട്ടികൾക്ക് നേരെയുണ്ടായ അതിക്രൂര പീഡനാരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ വ്യാപക അന്വേഷണം. ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാരീസിലെ 84 പ്രീ സ്കൂളുകളും ഇരുപതിലധികം പ്രൈമറി സ്കൂളുകളും പത്തോളം ഡേകെയർ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രീ സ്കൂളുകളിൽ പഠിക്കുന്ന പ്രായം കുറഞ്ഞ കുട്ടികളാണ് നിരവധി ലൈംഗികാതിക്രമങ്ങൾക്ക് ഇരയായതെന്നാണ് റിപ്പോർട്ടുകൾ. ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള പ്രവർത്തനങ്ങൾ എന്നിവ മേൽനോട്ടം […]
Read more

