ഷാരോണ്‍ വധക്കേസ്; ഗ്രീഷ്‌മയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, എതിർ കക്ഷികൾക്ക് നോട്ടീസ്
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. വധശിക്ഷയ്ക്കെതിരെയാണ് ഗ്രീഷ്മ അപ്പീൽ സമർപ്പിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവിലാണ് ഗ്രീഷ്മ.അപൂർവങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് ചൂണ്ടികാട്ടി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ എം ബഷീര്‍ ആണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന കോടതി നിരീക്ഷിച്ചിരുന്നു. 586 പേജുള്ള കോടതി […]
Read more