Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shashi Tharoor

തരൂരിന് വീരസവർക്കർ പുരസ്കാരം

ന്യൂഡൽഹി: ശശി തരൂർ വീര സവർക്കർ പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. അവാർഡ് വിതരണം നടക്കുന്നതിനായി തരൂർ പങ്കെടുക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന ചടങ്ങിൽ രാജ്നാഥ് സിംഗ് പുരസ്‌കാരങ്ങൾ സമ്മാനിക്കും. എന്നാൽ കോൺഗ്രസിന്റെ ശക്തമായ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ, തരൂരിന്റെ ഓഫീസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തരൂർ പിന്നീട് മറ്റൊരു പരിപാടിക്കായി കൊൽക്കത്തയിലേക്ക് പോകുമെന്നുള്ള കാര്യവും ഓഫീസിൽ നിന്നാണ് അറിയിച്ചത്. മാധ്യമങ്ങൾ തരൂരിന്റെ പ്രതികരണം തേടി സമീപിച്ചെങ്കിലും, അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല. അന്തിമ നിലപാട് […]
Read more

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തതിനാൽ;ശശി തരൂർ

തിരുവനന്തപുരം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കോൺ​ഗ്രസ് എംപി ശശി തരൂർ. പ്രചാരണത്തിനായി നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിനു ലക്ഷണിച്ചിരുന്നു. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് സത്യമാണ്. തെരഞ്ഞെടുപ്പ് ദിവസം ആയതിനാൽ കൂടുതൽ പറഞ്ഞു പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി.
Read more

സർവകക്ഷി പ്രതിനിധി സംഘം; ശശി തരൂർ പാർട്ടി അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്

സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചന നൽകുക മാത്രമാണ് ചെയ്തത്. പാർട്ടി നൽകിയ പേരുകൾ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺ​ഗ്രസ് പ്രതിഷേധമറിയിച്ചു. വിഷയത്തിൽ മനീഷ് തിവാരിയും അമർ സിംഗും പ്രതികരണമറിയിച്ചിട്ടില്ല.
Read more

മോദി യുക്രെയ്നും റഷ്യക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തി; ശശി തരൂർ

ന്യൂഡല്‍ഹി: മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍. യുക്രെയ്‌നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ പറഞ്ഞു. മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ താന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ തരൂര്‍ നടത്തിയ […]
Read more

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നിൽ മറ്റ് വഴികളുണ്ട് : ശശി തരൂർ

കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ടെന്നും കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. കേരളത്തിൽ സഖ്യ കക്ഷികൾക്കിടയിലും ഭിന്നതയുണ്ടെന്നും ദേശീയ തലത്തിലും കോൺഗ്രസ് തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നും തരൂർ പറയുന്നു. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു.ദേശീയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിലപാട് കടുപ്പിച്ചിരിക്കുകയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer