Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Shimla

ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 പേര്‍ക്ക് ദാരുണാന്ത്യം

ഷിംല: ഹിമാചൽ പ്രദേശിലെ ചാംബ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. കർണാടക, ഛത്തീസ്ഗഢ് സ്വദേശികളാണ് അപകടത്തിൽപെട്ടത്. കുട്ടികളുടെ തായ്‌കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ വെച്ച് പരിചയപ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ പോയതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
Read more

ഷിംലയിൽ 5 നില കെട്ടിടം തകർന്നു വീണു

ഷിംലയിലെ ഭട്ടകുഫർ പ്രദേശത്ത് ഇന്ന് പുലർച്ചെ അഞ്ച് നില കെട്ടിടം തകർന്നു വീണു. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ് കെട്ടിടം തകർന്നുവീണത്. അപകടകരമാകുന്ന തരത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും ആളപായമോ പരുക്കുകളോ ഇല്ല. ഇന്നലെ രാത്രി വൈകിയും കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. കെട്ടിടം തകർന്നു വീണത് അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം വർധിപ്പിച്ചിട്ടുണ്ട്. പല കെട്ടിടങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്. അയൽ കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix