ഷിംല: ഹിമാചൽ പ്രദേശിലെ ചാംബ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. കർണാടക, ഛത്തീസ്ഗഢ് സ്വദേശികളാണ് അപകടത്തിൽപെട്ടത്.
കുട്ടികളുടെ തായ്‌കോണ്ടാ മത്സരത്തിന് ഡല്‍ഹിയിലെത്തിയവരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ വെച്ച് പരിചയപ്പെട്ട സംഘം വിനോദസഞ്ചാരത്തിനായി ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ പോയതിനിടെയാണ് അപകടമുണ്ടായത്.
യാത്രയ്ക്കിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും മരിച്ചവരിൽ ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല.






