തിരുവനന്തപുരം: കണ്ണംബ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മകനോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിൽ നിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മകൻ ചികിത്സയിലാണ്.
മരിച്ച പ്രമീള നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ്.






