Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP). ജൂൺ 20ന് സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് പാർട്ടി അറിയിച്ചു.

പ്രതിഷേധത്തിന് അനുമതി തേടിയിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച വിശദാംശങ്ങൾ സൻസദ് മാർഗ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതായും CJP മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചാണ് രണ്ടാംഘട്ട പ്രതിഷേധത്തിന് ആഹ്വാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് ക്രമക്കേടിനെ തുടർന്ന് അഞ്ച് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്നാണ് ആദ്യഘട്ട പ്രതിഷേധം നടന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വലിയ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിരുന്നു.

പ്രതിഷേധത്തിൽ പങ്കെടുത്തവർ “ജയ് ഭീം” വിളികളോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും സംഘടനാ പ്രവർത്തകർ അറിയിച്ചു.

Advertisement
WhiteswanTV Footer