Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിരീടം റീലോഡിങ്; 37 വർഷങ്ങൾക്കു ശേഷം സേതുമാധവനായി വീണ്ടും മോഹൻലാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. 1989-ൽ പുറത്തിറങ്ങി പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ ചിത്രമാണ് 37 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ-റിലീസിനൊരുങ്ങുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനം ഇന്നും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒന്നാണ്. തിലകൻ അവതരിപ്പിച്ച അച്യുതൻ നായരുടെയും മോഹൻലാലിന്റെ സേതുമാധവന്റെയും വൈകാരിക മുഹൂർത്തങ്ങൾ ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്
.
‘കിരീടം’ വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ആവേശം നിറഞ്ഞിരിക്കുകയാണ്. “സേതുമാധവനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ്” എന്ന കുറിപ്പുകളുമായാണ് ആരാധകർ രംഗത്തെത്തിയിട്ടുള്ളത്
ഒരു തലമുറയെ കരയിപ്പിച്ച സേതുമാധവൻ… 37 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ എത്തുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix