ജയ്പൂര്‍: കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരണമാണ് ആര്‍എസ്എസ് ഇന്ത്യയിൽ വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി-ആര്‍എസ്എസ് ഭരണത്തിന് കീഴില്‍ രാജ്യം ‘ഹിന്ദു രാഷ്ട്രം’ ആയെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ബിജെപി ചെയ്യുന്നത് പോലെ, കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ പ്രതികാര ബുദ്ധിയോടെയാണ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആര്‍എസ്എസിനോ ബിജെപിക്കോ വളരാന്‍ കഴിയുമായിരുന്നില്ല. രണ്ടുതവണ ആര്‍എസ്എസിനെ നിരോധിച്ചതാണെന്നും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയതെന്നും പറഞ്ഞ ഗെഹ്ലോട്ട് കോൺഗ്രസിനേയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.






