ശിവസൂര്യയുടെ തിരോധനം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി
കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ശിവസൂര്യയുടെ വീട്ടിലെത്തി പരിശോധന നടത്തി. പിതാവ് ജിഗീഷിൽനിന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽനിന്നും സംഘം മൊഴിയെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം പൂർത്തിയായി. ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും വ്യക്തമാക്കുന്ന കുറിപ്പും […]
Read more