ഇരിട്ടി ശോഭ കൊലക്കേസ്; പ്രതി മഞ്ജുനാഥ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
കണ്ണൂർ: ഏറെ ശ്രദ്ധ നേടിയ ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥ് കുറ്റക്കാരനാണെന്ന് തലശ്ശേരി കോടതി കണ്ടെത്തി. കർണാടക സ്വദേശിയായ മഞ്ജുനാഥിന്റെ (55) ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവാണ് പ്രതി. ഈ കൊലക്കേസ് പ്രമേയമാക്കിയാണ് ‘ഉയിർ’ എന്ന സിനിമ ഒരുക്കിയത്. 2017 ജനുവരി 14ന് പുലർച്ചെയായിരുന്നു കൊലപാതകം. ഇരിട്ടിയിലെ കടവരാന്തയിൽ രണ്ട് മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ശോഭയെ മഞ്ജുനാഥ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ കിണറ്റിൽ തള്ളുകയായിരുന്നു. […]
Read more