കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ പരാതിയുമായി പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാൽ. ആഭ്യന്തര മന്ത്രിക്കാണ് അജിത് ലാൽ പരാതി നൽകിയത്. മധുസൂദനന്റെ പ്രസംഗം പൊതുസമാധാനത്തിന് ഭീഷണിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതിയിൽ നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. പരാതിയിൽ കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്ഐയും പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയിൽ രൂപംകൊണ്ട സർക്കാരാണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് പരാതി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.


